കോവിഡ് അവലോകനം; രോഗമുക്‌തി 8410, രോഗബാധ 7631, സമ്പർക്കം 6685

By Desk Reporter, Malabar News
Kerala Covid Report 2020 Oct 18_Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 63 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1399 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 16 വയസ്സുള്ള എറണാകുളം, ചിറ്റൂർ സ്വദേശി അമൂല്യയാണ് കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 7631 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 8410 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 22 ആണ്. സമ്പര്‍ക്ക രോഗികള്‍ 6685 ഇന്നുണ്ട്. ഉറവിടം അറിയാത്ത 723 രോഗബാധിതരും, 95,200 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 12 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 251
കണ്ണൂർ: 462
വയനാട്: 144
കോഴിക്കോട്: 976
മലപ്പുറം: 1399
പാലക്കാട്: 342
തൃശ്ശൂർ: 862
എറണാകുളം: 730
ആലപ്പുഴ: 385
കോട്ടയം: 514
ഇടുക്കി: 162
പത്തനംതിട്ട: 179
കൊല്ലം: 540
തിരുവനന്തപുരം: 685

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 8410, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225. ഇനി ചികിൽസയിലുള്ളത് 95,200. ഇതുവരെ ആകെ 2,45,399 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ആകെ 7631 രോഗബാധിതരില്‍ 160 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 6685 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 239, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, കോഴിക്കോട് 943, മലപ്പുറം 1367, വയനാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 179  പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 844 പേര്‍ക്കും, എറണാകുളം 486, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 373 പേര്‍ക്കും, ഇടുക്കി 114, കോട്ടയം 465, കൊല്ലം ജില്ലയില്‍ നിന്നുള്ള 537 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 129, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 525 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1161 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്‌ണൻ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്‌നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്‌ണൻ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്‌മാൻ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

ഇന്ന് രോഗം ബാധിച്ചത് 63 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 15 ആരോഗ്യ പ്രവർത്തകർക്കും, കണ്ണൂർ 12, മലപ്പുറം 08, തൃശൂർ 08, പത്തനംതിട്ട 04, എറണാകുളം 04, കാസർഗോഡ് 04, കോട്ടയം 02, ഇടുക്കി 02, വയനാട് 02, കൊല്ലം 01, കോഴിക്കോട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,39,199 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 08  ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 637 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: ബാർകോഴ കേസ്; ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 12 ഹോട്ട് സ്‌പോട്ടുകളാണ്; കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2795 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,80,236 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,55,696 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര്‍ ആശുപത്രികളിലുമാണ്.

National News: ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE