കോവിഡ്; രോഗമുക്‌തി 7375, രോഗബാധ 6591, സമ്പർക്കം 5717

By Desk Reporter, Malabar News
Covid Kerala Report 2020 Oct 20_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്ന് മാത്രം 896 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള രണ്ടാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 25 വയസ്സുള്ള കുളത്തൂർ സ്വദേശി ശിവപ്രസാദ്, പുൽപ്പറ്റ സ്വദേശി ജിഷ്‌ണു 37 വയസ്സ് എന്നിവരാണ്‌ കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 6591 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7375 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 24 ആണ്. സമ്പര്‍ക്ക രോഗികള്‍ 5717 ഇന്നുണ്ട്. ഉറവിടം അറിയാത്ത 707 രോഗബാധിതരും, 91,922 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 06 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 145
കണ്ണൂർ: 400
വയനാട്: 87
കോഴിക്കോട്: 806
മലപ്പുറം: 786
പാലക്കാട്: 403
തൃശ്ശൂർ: 896
എറണാകുളം: 644
ആലപ്പുഴ: 592
കോട്ടയം: 473
ഇടുക്കി: 72
പത്തനംതിട്ട: 248
കൊല്ലം: 569
തിരുവനന്തപുരം: 470

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7375, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂര്‍ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂര്‍ 544, കാസര്‍ഗോഡ് 409. ഇനി ചികിൽസയിലുള്ളത് 91,922. ഇതുവരെ ആകെ 2,60,243 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: പാലത്തായി പീഡനം; അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം

ആകെ 6591 രോഗബാധിതരില്‍ 105 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 5717 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 139, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 372 പേര്‍ക്കും, കോഴിക്കോട് 735, മലപ്പുറം 692, വയനാട് ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 885 പേര്‍ക്കും, എറണാകുളം 438, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 574 പേര്‍ക്കും, ഇടുക്കി 55, കോട്ടയം 430, കൊല്ലം ജില്ലയില്‍ നിന്നുള്ള 556 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 195, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1206 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്‌പാഗദൻ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന്‍ (57), കൈപറമ്പ് സ്വദേശി സരോജാക്‌ഷൻ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് (97), വാളാഞ്ചേരി സ്വദേശിനി ബീയുമ്മ (85), ചീനിക്കല്‍ സ്വദേശി മരക്കാര്‍ (80), പുല്‍പ്പറ്റ സ്വദേശി ജിഷ്‌ണു (37), കരുവാരകുണ്ട് സ്വദേശി കറുപ്പന്‍ (75), കണ്ണൂര്‍ പുള്ളൂക്കര സ്വദേശി സുലൈന്‍മാന്‍ (63), മുഴിപ്പിലങ്ങാട് സ്വദേശി പി. അലി (69), താന സ്വദേശി മുഹമ്മദ് അഫ്‌സല്‍ (59), കരിവെള്ളൂര്‍ സ്വദേശി സുരേഷ് (42) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: നിർഭാ​ഗ്യകരം; വിവാദ പരാമർശത്തിൽ കമൽ നാഥിനെ തള്ളി രാഹുൽ

ഇന്ന് രോഗം ബാധിച്ചത് 62 ആരോഗ്യ പ്രവർത്തകർക്കാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 16 ആരോഗ്യ പ്രവർത്തകർക്കും, തിരുവനന്തപുരം 13, കൊല്ലം 06, മലപ്പുറം 05, എറണാകുളം 04, തൃശൂർ 04, കണ്ണൂർ 04, പത്തനംതിട്ട 03, കോട്ടയം 03,വയനാട് 02, കാസർഗോഡ് 02,  എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,29,699 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 628 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 06 ഹോട്ട് സ്‌പോട്ടുകളാണ്; തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2592 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,82,219 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,58,747 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,472 പേര്‍ ആശുപത്രികളിലുമാണ്.

National News: യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE