യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ

By Desk Reporter, Malabar News
Shashi tharoor_2020 Aug 21
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ ചോദ്യം.

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് മുന്നേറ്റം നടത്തുന്ന ആഗോള സാമ്പത്തിക ശക്‌തി മാത്രമല്ല ചൈന, മറിച്ച് 2020ൽ സാമ്പത്തിക പുരോ​ഗതി ​കൈവരിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്‌ഥ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയെന്ന നിലയിൽ യുഎസിനെ ചൈന മറികടന്നിരിക്കാമെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഈ പാശ്‌ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.

“അന്താരാഷ്‌ട്ര നാണയ നിധിയുടെ നിയമാവലി പ്രകാരം അതിന്റെ ആസ്‌ഥാനം ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയിൽ ആയിരിക്കുമെന്നാണ് വ്യക്‌തമാക്കുന്നത്‌. 75 വർഷമായി ഇത് വാഷിങ്ടൺ ഡിസിയിലാണ് നിലകൊള്ളുന്നത്. കോവിഡ് -19 ന് ശേഷം ചൈന, യുഎസ് സമ്പദ്‌വ്യവസ്‌ഥകളുടെ വളർച്ച വിലയിരുത്തുമ്പോൾ, ഐ‌എം‌എഫിന്റെ ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റാനുള്ള സമയം ആസന്നമായോ?”- തരൂർ ട്വീറ്റിൽ ചോദിച്ചു.

“ഈ വർഷം വളരുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്‌ഥ ചൈനയായിരിക്കുമെന്ന് ഐ‌എം‌എഫ് തന്നെ പറയുന്നു. 2020ൽ ചൈന 1.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും യുഎസ് 4.3 ശതമാനം കുറയുമെന്നും ഐ‌എം‌എഫ് പ്രവചിക്കുന്നു. ചൈനയുടെ വളർച്ച അടുത്ത വർഷം 8.4 ശതമാനമായി ഉയരും. ഇതേ കാലയളവിൽ യുഎസിന്റെ വളർച്ച 3.1 ശതമാനം മാത്രമായിരിക്കുമെന്നും ഐ‌എം‌എഫ് പറയുന്നു,”- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE