ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ

ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും അല്ലാതെ രാഷ്ട്രീയ ചടങ്ങിനല്ലെന്നും ജനങ്ങള്‍ പ്രാര്‍ഥിക്കുന്നത് അവരുടെ സ്വന്തം താല്‍പര്യം കൊണ്ടാണെന്നും ശശി തരൂർ.

By Desk Reporter, Malabar News
Shashi Tharoor on Ayodhya issue
Image courtesy: Tharoor's FB
Ajwa Travels

കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്‌ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്‌തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനത്തില്‍ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന കർണാടക സർക്കാർ ഉത്തരവു സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇദ്ദേഹത്തിന്റെ മറുപടി.

‘‘വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്‌തികൾ തീരുമാനിക്കും. ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. ഒരു രാഷ്‌ട്രീയ ചടങ്ങിനല്ല പോകുന്നത്. അതിനുവേണ്ടി സാംസ്‌കാരിക സമ്മേളനം സൈഡിലുണ്ടാകാം. ഹാൾ ഉണ്ടാകാം. ക്ഷേത്രത്തിൽ പോകുന്നത് എന്റെ അഭിപ്രായത്തിൽ വേറെ കാര്യത്തിനാണ്. ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവർ ചെയ്‌തിട്ടുണ്ടെങ്കിൽ ചെയ്തോട്ടെ. ജനങ്ങൾ പ്രാ‌‍ർഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണ്. ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർഥിക്കാൻ പോകുന്നത്’’– തരൂർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലെ ജനങ്ങൾ ബഹുമാനത്തോടെ സ്വീകരിച്ചു. മലയാളികൾക്ക് മര്യാദ കാണിക്കാൻ അറിയാം. പ്രധാനമന്ത്രി പറഞ്ഞ രാഷ്‌ട്രീയത്തെ ആ നിലയിലാണ് ജനങ്ങൾ കാണുന്നത് എന്നും ശശി തരൂർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ്‌ സ്‌ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും അവസാന നിമിഷം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും നേരത്തെ പ്രഖ്യാപിച്ചാൽ പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും തരൂർ പറഞ്ഞു.

അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ‘22ആം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോ എന്ന് അദ്ദേഹം മറുപടി നൽകി. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ്. ചടങ്ങിലേക്ക് സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അധീര്‍ രഞ്‌ജൻ ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്.

NATIONAL | ‘അനിശ്‌ചിതമായി തടവിൽ വെക്കാനാവില്ല’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE