കോവിഡ്; രോഗമുക്‌തി 6118, രോഗബാധ 8511, സമ്പർക്കം 7269

By Desk Reporter, Malabar News
Kerala Covid Report 2020 Nov 06 _ Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. മലപ്പുറം 1375, തൃശൂർ 1020 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.

ഇന്നത്തെ ആകെ രോഗബാധ 8511 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6118 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 7269 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1012 രോഗബാധിതരും, 95,657 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 12 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 189
കണ്ണൂർ: 497
വയനാട്: 146
കോഴിക്കോട്: 751
മലപ്പുറം: 1375
പാലക്കാട്: 531
തൃശ്ശൂർ: 1020
എറണാകുളം: 874
ആലപ്പുഴ: 716
കോട്ടയം: 426
ഇടുക്കി: 140
പത്തനംതിട്ട: 285
കൊല്ലം: 671
തിരുവനന്തപുരം: 890

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6118, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327 ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂര്‍ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂര്‍ 538, കാസര്‍ഗോഡ് 313. ഇനി ചികിൽസയിലുള്ളത് 95,657. ഇതുവരെ ആകെ 2,80,793 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയിലേക്ക്

ആകെ 8511 രോഗബാധിതരില്‍ 148 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 7269 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 175, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 418 പേര്‍ക്കും, കോഴിക്കോട് 712, മലപ്പുറം 1303, വയനാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 239 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1004 പേര്‍ക്കും, എറണാകുളം 560, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 696 പേര്‍ക്കും, ഇടുക്കി 75, കോട്ടയം 393, കൊല്ലം ജില്ലയില്‍ നിന്നുള്ള 668 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 223, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 670 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1281 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ളമൻറ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്‌ദുൾ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്‌മി (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്‌ദുൾ റഹ്‌മാൻ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്‌ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്‌ദുൾ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: വിദ്യാരംഭം; ആഘോഷങ്ങള്‍ കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്‍

ഇന്ന് രോഗം ബാധിച്ചത് 82 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 22 ആരോഗ്യ പ്രവർത്തകർക്കും, കണ്ണൂർ 15,  തിരുവനന്തപുരം 14, കോഴിക്കോട് 06, തൃശൂർ 08, മലപ്പുറം 05, കാസർഗോഡ് 05, പത്തനംതിട്ട 04, കൊല്ലം 01, കോട്ടയം 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 616 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala News: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്; ഉത്തരവ് വരും വരെ അറസ്‌റ്റ് പാടില്ല

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 12 ഹോട്ട് സ്‌പോട്ടുകളാണ്; മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ളാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), വടക്കാഞ്ചേരി (12), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (1), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (12, സബ് വാര്‍ഡ് 14), ആലപ്പുഴ ജില്ലയിലെ ആല (സബ് വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കഞ്ഞിയാര്‍ (6), പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം (സബ് വാര്‍ഡ് 7, 8, 15) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2770 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,80,184 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,57,404 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,780 പേര്‍ ആശുപത്രികളിലുമാണ്.

National News: ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE