7445 പേർക്ക് രോഗബാധ; രോഗമുക്‌തി 3391, സമ്പര്‍ക്ക രോഗികള്‍ 6965

By Desk Reporter, Malabar News
Kerala Covid Report 2020 Nov 15 _ Malabar News
Ajwa Travels

തിരുവനന്തപുരം: കോഴിക്കോട് മാത്രം തൊള്ളായിരത്തിലധികം രോഗികളായി. 956 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3391 പേരാണ്. ആകെ രോഗബാധ 7445 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക രോഗികള്‍ 3391  ഇന്നുണ്ട്. ഉറവിടം അറിയാത്ത 561 രോഗബാധിതരും, 56,709 പേർ നിലവിൽ ചികിത്സയിലുമുണ്ട്. 97 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 252
കണ്ണൂർ: 332
വയനാട്: 172
കോഴിക്കോട്: 956
മലപ്പുറം: 915
പാലക്കാട്: 488
തൃശ്ശൂർ: 573
എറണാകുളം: 924
ആലപ്പുഴ: 476
കോട്ടയം: 426
ഇടുക്കി: 125
പത്തനംതിട്ട: 263
കൊല്ലം: 690
തിരുവനന്തപുരം: 853

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 3391, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 339, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210. ഇനി ചികിത്സയിലുള്ളത് 56,709. ഇതുവരെ ആകെ 1,17,921 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: മലയാള മനോരമയുടെ ‘വനിത’ക്കെതിരേ യുവ നടൻ റോഷനും ദര്‍ശനയും

ആകെ 7445 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 309 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 6965 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 238, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 283 പേര്‍ക്കും, കോഴിക്കോട് 917, മലപ്പുറം 888, വയനാട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 561 പേര്‍ക്കും, എറണാകുളം 868, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 426 പേര്‍ക്കും, ഇടുക്കി 77, കോട്ടയം 416, കൊല്ലം ജില്ലയില്‍ നിന്നുള്ള 666 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 188, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 822 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 677 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍ഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Read Also:  ‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു

ഇന്ന് രോഗം ബാധിച്ചത് 97 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരത്ത് മാത്രം 19 ആരോഗ്യ പ്രവർത്തകരും, കണ്ണൂർ ജില്ലയിലും മോശമല്ല;17 ആരോഗ്യപ്രവർത്തകർ ഇവിടെയുമുണ്ട്. പത്തനംതിട്ട 13, കൊല്ലം 09, എറണാകുളം 09, കാസർഗോഡ് 09, കോഴിക്കോട് 06, മലപ്പുറം 05, തൃശ്ശൂർ 03, കോട്ടയം 02, ആലപ്പുഴ 01, വയനാട് 04 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇതുകൂടാതെ എറണാകുളം ജില്ലയിലെ 12 നേവൽ ബേസ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 655 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read:  ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 17 സ്‌പോട്ടുകളാണ്; തൃശൂർ ജില്ലയിലെ കട്ടക്കാമ്പൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 15), അരിമ്പൂർ (സബ് വാർഡ് 6), മൂരിയാട് (സബ് വാർഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂർ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാർഡ് 12), മുളന്തുരുത്തി (സബ് വാർഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാർഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസൽ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാർഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (സബ് വാർഡ് 7) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

3752 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,27,831 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE