രോഗബാധ 19577, പോസിറ്റിവിറ്റി 17.45%, പരിശോധന 1,12,221

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 87,275 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,221 ആണ്. ഇതിൽ രോഗബാധ 19,577 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3880 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 28 പേർക്കാണ്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 861
കണ്ണൂർ: 1360
വയനാട്: 590
കോഴിക്കോട്: 2341

മലപ്പുറം: 1945
പാലക്കാട്: 1109
തൃശ്ശൂർ: 1868
എറണാകുളം: 3212
ആലപ്പുഴ: 1347

കോട്ടയം: 1510
ഇടുക്കി: 637
പത്തനംതിട്ട: 459
കൊല്ലം: 848
തിരുവനന്തപുരം: 1490

സമ്പര്‍ക്ക രോഗികള്‍ 17,839 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1275 രോഗബാധിതരും, 1,18,673 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 66 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 91.12 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 17.45% ആണ്. ഇന്നത്തെ 19,577 രോഗബാധിതരില്‍ 397 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. വിദേശത്ത് നിന്ന് വന്ന 03 പേർക്ക് ഇന്ന് പുതുതായി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അടുത്തിടെ വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സമ്പര്‍ക്കത്തിലൂടെ 17,839 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 815 കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1162 പേര്‍ക്കും, കോഴിക്കോട് 2279, മലപ്പുറം 1818, വയനാട് ജില്ലയില്‍ നിന്നുള്ള 575 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 424 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1833 പേര്‍ക്കും, എറണാകുളം 3083, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 1337 പേര്‍ക്കും, ഇടുക്കി 620, കോട്ടയം 1427, കൊല്ലം ജില്ലയില്‍ നിന്നുള്ള 840 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 423, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1203 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 3880, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215 കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173. ഇനി ചികിൽസയിലുള്ളത് 1,18,673. ഇതുവരെ ആകെ 11,48,671 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related News: രാജ്യത്ത് പ്രതിദിന മരണസംഖ്യയിൽ ഉയർച്ച; 24 മണിക്കൂറിൽ 2,59,170 രോഗികൾ, 1,761 മരണം

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 4978 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 66 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,,221 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Film News: പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 03 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 493 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 28 ഹോട്ട് സ്‌പോട്ടുകളാണ്. ഹോട്ട് സ്‌പോട്ടുകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

2470 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,89,185 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,75,964 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 13,221 പേര്‍ ആശുപത്രികളിലും.

Most Read: കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE