തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,70,703 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,573 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 179 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 19.22%വും ചികിൽസയിലുള്ളത് 1,95,254 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 594
കണ്ണൂർ: 1984
വയനാട്: 961
കോഴിക്കോട്: 3362
മലപ്പുറം: 4032
പാലക്കാട്: 2727
തൃശ്ശൂർ: 3953
എറണാകുളം: 3627
ആലപ്പുഴ: 2188
കോട്ടയം: 1877
ഇടുക്കി: 1125
പത്തനംതിട്ട: 1288
കൊല്ലം: 2828
തിരുവനന്തപുരം: 2255
സമ്പര്‍ക്ക രോഗികള്‍ 31,281 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1260 രോഗബാധിതരും, 1,95,254 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 116 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.36 ശതമാനമാണ്.ഇന്നത്തെ 32,801 രോഗബാധിതരില്‍ 144 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 31,281 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 577 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1905 പേര്‍ക്കും, കോഴിക്കോട് 3327, മലപ്പുറം 3926, വയനാട് ജില്ലയില്‍ നിന്നുള്ള 944 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1848 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3935 പേര്‍ക്കും, എറണാകുളം 3539, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2151 പേര്‍ക്കും, ഇടുക്കി 1105, കോട്ടയം 1797, കൊല്ലം ജില്ലയില്‍ നിന്നുള്ള 2822 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1255, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2150 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Related News: 24 മണിക്കൂറിൽ രാജ്യത്ത് 44,658 കോവിഡ് കേസുകൾ; കൂടുതൽ കേരളത്തിൽ
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 18,573, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191 കാസര്‍ഗോഡ് 448. ഇനി ചികിൽസയിലുള്ളത് 1,95,254 ഇതുവരെ ആകെ 37,30,198 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 20,313 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 179 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 116 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍ഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെയാണ് രോഗബാധ.
Health News: നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,09,56,146 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്‌ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 8ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു