രോഗബാധ 29,836, പോസിറ്റിവിറ്റി 19.67%, മരണം 75

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,670 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,088 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 75 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 19.67%വും ചികിൽസയിലുള്ളത് 2,12,566 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 500
കണ്ണൂർ: 1753
വയനാട്: 1002
കോഴിക്കോട്: 3548

മലപ്പുറം: 3190
പാലക്കാട്: 2816
തൃശ്ശൂർ: 3965
എറണാകുളം: 3178
ആലപ്പുഴ: 1498

കോട്ടയം: 1830
ഇടുക്കി: 962
പത്തനംതിട്ട: 1178
കൊല്ലം: 2266
തിരുവനന്തപുരം: 2150

സമ്പര്‍ക്ക രോഗികള്‍ 28,372 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1137 രോഗബാധിതരും, 2,12,566 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 98 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.09 ശതമാനമാണ്.ഇന്നത്തെ 29,836 രോഗബാധിതരില്‍ 229 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 28,372 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 489 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1665 പേര്‍ക്കും, കോഴിക്കോട് 3504, മലപ്പുറം 3002, വയനാട് ജില്ലയില്‍ നിന്നുള്ള 987 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 2009 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3944 പേര്‍ക്കും, എറണാകുളം 3146, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 1462 പേര്‍ക്കും, ഇടുക്കി 951, കോട്ടയം 1731, കൊല്ലം ജില്ലയില്‍ നിന്നുള്ള 2256 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1153, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2073 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

Related News: കോവിഡ് ഇന്ത്യ; രോഗമുക്‌തി 35,840 മാത്രം, രോഗബാധ 45,083 പേർക്ക്

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 22,088, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1591, കൊല്ലം 2660, പത്തനംതിട്ട 661, ആലപ്പുഴ 1674, കോട്ടയം 493, ഇടുക്കി 485, എറണാകുളം 2022, തൃശൂര്‍ 2359, പാലക്കാട് 2057, മലപ്പുറം 3057, കോഴിക്കോട് 2822, വയനാട് 667, കണ്ണൂര്‍ 1009, കാസര്‍ഗോഡ് 531. ഇനി ചികിൽസയിലുള്ളത് 2,12,566 ഇതുവരെ ആകെ 37,73,754 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 20,541 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 75 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 98 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 21, തൃശൂര്‍ 13, പത്തനംതിട്ട 12, വയനാട് 10, പാലക്കാട്, മലപ്പുറം 8 വീതം, എറണാകുളം 6, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് 5 വീതം, ഇടുക്കി 2, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 1 വീതം എന്നിങ്ങനെയാണ് രോഗബാധ.

Tech News: സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍; സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,12,75,313 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്‌ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 8ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 5,33,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,03,762 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 30,055 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2666 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Readസംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE