മാതൃകാ പദ്ധതികളുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപ് സമാപിച്ചു

By Desk Reporter, Malabar News
Kerala Muslim Jamaath District Working Camp concluded
എൻ അലി അബ്‌ദുല്ല ക്യാംപ് ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്നു
Ajwa Travels

വേങ്ങര: സമൂഹത്തിൽ ധാർമികാന്തരീക്ഷം നിലനിർത്തുന്നതിനായി കുടുംബങ്ങളെ ശക്‌തിപ്പെടുത്താനുള്ള പദ്ധതികളും അടിസ്‌ഥാന സൗകര്യ വികസനത്തിനായുള്ള മാതൃകാ പദ്ധതികളും ആവിഷ്‌കരിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപിന് സമാപനമായി.

കുടുംബം, യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിലൂടെയാണ് വിവിധപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. ഇതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ മുഴുവൻ ഘടകങ്ങളിലും പ്രവർത്തകരിലും ഉറപ്പാക്കും.

വേങ്ങര ഇഹ്സാനിൽ നടന്ന ക്യാംപ് സംസ്‌ഥാന സെക്രട്ടറി എൻ അലി അബ്‌ദുല്ല ഉൽഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ക്യാംപ് സമാപന സമ്മേളനത്തിൽ, സയ്യിദ് കെകെഎസ് തങ്ങൾ പ്രാർഥന നിർവഹിച്ചു.

സിപി സൈതലവി ചെങ്ങര, പിഎം മുസ്‌തഫ കോഡൂർ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, അലവി കുട്ടി ഫൈസി എടക്കര, കെപി ജമാൽ കരുളായി, എ അലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂർ, പികെഎം ബശീർ പടിക്കൽ എന്നിവർ സംബന്ധിച്ചു.

Related Read: ‘രേഖകളെല്ലാം ഇഡിയ്‌ക്ക്‌ കൈമാറി’; ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ മൊഴി നൽകി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE