കോട്ടയം: കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തമായ പ്രതിഷേധം. സമസ്‌തയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ഉൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്നും, ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ആയുധം ഉപയോഗിക്കാനാകാത്ത സ്‌ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് മാർ ജോസഫ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ബിഷപ്പ് നൽകിയിരുന്നു.
കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ച് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിന് വേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാവാത്ത സ്‌ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളത്; യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ ബിഷപ്പ് പറയുന്നു.
അതേസമയം, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.
Read Also: ബെവ്കോയ്‌ക്കായി ഭൂമിയും കെട്ടിടവും; പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി
Can write in Eglish?