കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു

By Syndicated , Malabar News
Khushbu-Sundar-BJP_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ഖുശ്ബുവിന്റെ പ്രസ്‌താവനക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു പ്രസ്‌താവന ഖുശ്ബു നടത്തിയത്. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്‍ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നുമാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പുരുഷാധിപത്യ മനോഭാവം ആണെന്നും ഖുശ്ബു വിമര്‍ശിച്ചിരുന്നു

തിങ്കളാഴ്‌ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് നടി ഖുശ്ബു ബി ജെ പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുള്ളിലെ അടിച്ചമര്‍ത്തലുകളും, ജനസമ്മതിയില്ലാത്ത ആളുകള്‍ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുന്നിട്ടു നില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷക്ക് അയച്ച രാജി കത്തില്‍ ഖുശ്ബു വ്യക്‌തമാക്കിയിരുന്നത്.

Read also:  മോദിയുടെ സ്വത്തില്‍ 36 ലക്ഷത്തിന്റെ വര്‍ദ്ധന; അമിത് ഷായുടേത് കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE