കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു

By News Desk, Malabar News
flight-srinagar-to-sharjah
Representational Image
Ajwa Travels

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് നാട്ടിലുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു.

തിരുവനന്തപുരം- കോഴിക്കോട്- അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് 6.00ന് പുറപ്പെടും. കോഴിക്കോട്- അബുദാബി വിമാനം വൈകിട്ട് 07.45ന് പുറപ്പെടും.

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഇന്ന് കോഴിക്കോട്- റാസൽ ഖൈമ റൂട്ടിൽ അധിക വിമാന സർവീസും നടത്തും. രാത്രി 8.15നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ വാങ്ങാവുന്നതാണ്.

ഏപ്രില്‍ 24ന് അര്‍ധരാത്രി 11.59 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. പത്ത് ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് വിലക്ക് നീട്ടാന്‍ സാധ്യതയുണ്ട്.

Also Read: 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE