ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

By Staff Reporter, Malabar News
covid death
കോവിഡ് ബാധിച്ച്‌ മരണപ്പെട്ട രമ്യ
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു.

കൊവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു രമ്യ. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകരെങ്കിലും രക്ഷിക്കാനായില്ല. ചികിൽസക്കിടെ ഡയാലിസിസ് നടത്തിയിരുന്നെങ്കിലും ഓക്‌സിജൻ സാച്യുറേഷന്‍ കുറഞ്ഞത് ആരോഗ്യനില വഷളാക്കുകയായിരുന്നു.

കോഴിക്കോട് എകരൂല്‍ സ്വദേശിയായ റജുലാല്‍ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്. നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രമ്യ നഴ്‌സായി പ്രവർത്തിച്ചിരുന്നു.

Read Also: മൃതദേഹം വിട്ടുനൽകാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി; തിരുവനന്തപുരം കളക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE