കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് തന്നെ നടന്നേക്കും

By Staff Reporter, Malabar News
Suspension of KSRTC employee
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണ് വൈകീട്ടോടെ എത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ ശമ്പളം ജീവനക്കാർക്കെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കെഎസ്ആർടിസിയിലെ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകൾ സമരം ശക്‌തമാക്കിയിരുന്നു. ഈസ്‌റ്റർ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം ശക്‌തമാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിത കാല ധർണ്ണയും നടത്തിയിരുന്നു.

ഇതിന് പിന്നാലെ ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്‌ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നായിരുന്നു മാനേജമെന്റ് നൽകിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറിയിരുന്നു. അത് കോർപ്പറേഷന് കൈമാറിയാൽ ഉടൻ ശമ്പളം വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു.

Read Also: രണ്ട് വർഗീയ ശക്‌തികൾ ഏറ്റുമുട്ടി; അതിൽ സർക്കാരിനെന്ത് കാര്യമെന്ന് കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE