അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ

By Desk Reporter, Malabar News
kt jaleel pinarayi vijayan_2020 Aug 25
Ajwa Travels

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ പൊള്ളയായ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകിയും സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട അനുഭവമാണെന്നും ജലീൽ പറയുന്നു.

ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് എന്ന് വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും മുഖ്യമന്ത്രി തെളിയിച്ച ദിവസമാണ് ആഗസ്റ്റ് 24 എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .

’75 വയസുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും ‘ ജലീൽ പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു.

ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവൻ വാർത്താചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവില്ല. നിയമസഭയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന തോന്നലാണ് പ്രതിപക്ഷമെമ്പർമാരെ ഗത്യന്തരമില്ലാതെ നടുത്തളത്തിലെത്തിച്ചത്. അവരുയർത്തിയ അട്ടഹാസങ്ങൾ കൂസാതെ, ശബ്ദത്തിൽപോലും തെല്ലും ഇടർച്ചയില്ലാതെ ചങ്കുറപ്പോടെ നിന്ന്, ആദ്യംമുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റൻ്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്.

എതിർ ടീമിലെ ബൗളർമാരുതിർത്ത ആരോപണബോളുകൾ മുഴുവൻ, സിക്സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്ത് സഭാതലത്തിൽ അൽഭുതം കുറിച്ച പിണറായി വിജയൻ, ഭേദിക്കാനാകാത്ത നേട്ടത്തിൻ്റെ ഉടമയായി മാറുന്നതാണ് ലോകം കണ്ടത്. മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾകൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ആഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിൻ്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE