തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ

By News Desk, Malabar News
Kudumbasree to catch stray dogs
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ അംഗങ്ങളെയാണ് പുതിയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.

ഒരു തെരുവ് നായയെ പിടികൂടി എ.ബി.സി യൂണിറ്റിൽ എത്തിച്ചാൽ 2100 രൂപയാണ് തദ്ദേശ സ്‌ഥാപനങ്ങൾ നൽകേണ്ടത്. കുടുംബശ്രീ ജില്ലാ മിഷന് നഗരസഭകളും പഞ്ചായത്തുകളും ഈ തുക നൽകിയാൽ ഉടൻ തന്നെ അതാത് തദ്ദേശ സ്വയംഭരണ പരിധിയിലെ തെരുവ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ പ്രവർത്തകരെത്തും. അതേസമയം, ഒരു നായയെ പിടിച്ച് യൂണിറ്റിൽ എത്തിച്ചാൽ മാത്രമേ 2100 രൂപ ലഭിക്കുകയുള്ളൂ.

Wayanad News: സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം

ഈ തുക പ്രവർത്തകരുടെ യാത്രാച്ചെലവ്, ഭക്ഷണം, നായ്‌ക്കളുടെ ശസ്‌ത്രക്രിയ
നടത്തുന്ന ഡോക്‌ടറുടെ ചെലവ് എന്നിവക്കായി ഉപയോഗിക്കണം. സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എ.ബി.സി യൂണിറ്റ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന നായ്‌ക്കളെ ഇവിടുത്തെ കൂടുകളിൽ പാർപ്പിച്ച് നിരീക്ഷിച്ചതിന് ശേഷം മാത്രമേ വന്ധ്യംകരണം ചെയ്യുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE