അപ്പു ഭട്ടതിരിയുടെ സംവിധാനത്തില്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘നിഴലി’ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഇസിന്‍ ഹാഷ് എന്ന ബാലതാരത്തിന്റെ ഫസ്‌റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പോസ്‌റ്റര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നിഴല്‍’.
ഇസിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ത്രില്ലര്‍ പശ്‌ചാത്തലത്തില്‍ ഒരുങ്ങുന്ന ‘നിഴലി’ല്‍ സൈജു കുറുപ്പും പ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് കമ്പനിക്കൊപ്പം അഭിജിത്ത് എം പിളള, ബാദുഷ, ഫെല്ലിനി ടിപി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സഞ്‌ജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോനാണ്. സംവിധായകനും അരുണ്‍ലാല്‍ എസ്‌പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക. ‘നിഴലിന്റെ’ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
Read Also: ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് ആദ്യം മാറ്റേണ്ടത്: ഒവൈസി