ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്കുള്ള വിലക്ക് നീക്കി കുവൈറ്റ്; ഞായറാഴ്‌ച മുതൽ നേരിട്ട് പ്രവേശിക്കാം

By News Desk, Malabar News
Ajwa Travels

കുവൈറ്റ് സിറ്റി: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ഫെബ്രുവരി 21 ഞായറാഴ്‌ച മുതൽ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. വ്യോമയാന അധികൃതർ കൃത്യമായ വ്യവസ്‌ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

കോവിഡ് അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ടാഴ്‌ചയും അല്ലാത്തവർ ഒരാഴ്‌ചയും ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്‌നിൽ (ഹോട്ടൽ ക്വാറന്റെയ്ൻ) കഴിയണമെന്നതാണ് പുതിയ നിർദ്ദേശം. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്‌ഥർ, 18 വയസിന് താഴെയുള്ള ഒറ്റക്ക് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവർക്ക് ഈ വ്യവസ്‌ഥ ബാധകമല്ല. എന്നാൽ, ഇക്കൂട്ടർ വീടുകളിൽ ഒരാഴ്‌ച  ക്വാറന്റെയ്‌നിൽ കഴിയണം.

Also Read: അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE