കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേയ്‌ക്ക് പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാന്‍ അനുമതിയുള്ളത്.
ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകള്‍. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈറ്റ് മന്ത്രിസഭ നീക്കുന്നത്. ഓഗസ്‌റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു.
ഈ തീരുമാനം പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമായേക്കും എന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനകയുടെ കോവിഷീൽഡ് വാക്‌സിന് കുവൈറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന കൊവാക്‌സിന് കുവൈറ്റ് അംഗീകാരം നല്‍കിയിട്ടില്ല.
Malabar News: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി പുനസ്‌ഥാപിക്കണം; മുസ്‌ലിം ജമാഅത്ത്