കുവൈത്ത് ദുരന്തം; സംസ്‌ഥാനത്ത്‌ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കം യോഗം ചർച്ച ചെയ്യും.

By Trainee Reporter, Malabar News
kerala-cabinet-meeting-
Rep. Image
Ajwa Travels

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കം യോഗം ചർച്ച ചെയ്യും.

അതിനിടെ, തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് എന്നിവരെയാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്.

തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊൻമലേരി, കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്‌ജിത്‌ (34), കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിലയിൽ ലൂക്കോസ് (സാബു, 48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്‌ണൻ, തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40) എന്നിവരെയാണ് ആദ്യം തിരിച്ചറിഞ്ഞത്.

Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE