‘ലക്ഷദ്വീപ് ഭീഷണിയിലാണ്, പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം’; രാഹുൽ ഗാന്ധിയുടെ കത്ത്

By News Desk, Malabar News
Rahul-Gandhi on fuel price hike
Ajwa Travels

ഡെൽഹി: ലക്ഷദ്വീപ് പ്രശ്‌നത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ, വിയോജിപ്പുകളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഉള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് ആരോപിച്ചു.

‘ദ്വീപിന്റെ പ്രകൃതിദത്തമായ സൗന്ദര്യവും സംസ്‌കാരങ്ങളുടെ അതുല്യമായ സംഗമവും തലമുറകളായി ആളുകളെ ആകർഷിച്ചിട്ടുണ്ട്. ആ പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ വരും തലമുറക്കായി ദ്വീപ് സമൂഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങൾ അവരുടെ ജീവിത രീതിയെ മാനിക്കുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന കാഴ്‌ചപ്പാടിന് അർഹരാണ്’- രാഹുൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

ലക്ഷദ്വീപിന്റെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ ഏകപക്ഷീയമായി വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ അവിടുത്തെ ജനങ്ങൾ പ്രതിഷേധിക്കുക ആണെന്നും വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Related News: പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE