പാലക്കാട് വിവിധ ഇടങ്ങളിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു

By Trainee Reporter, Malabar News
LEOPARD IN PALAKKAD
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങി. അകത്തേത്തറയിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണ്ടും പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു.

അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്‌ഥലത്ത്‌ ഉണ്ടായിരുന്ന നായയെ പുലി കടിച്ചു കൊണ്ടുപോയി. പുലിപ്പേടിയിൽ കഴിയുന്ന അകത്തേത്തറ ഉമ്മിനിക്ക് സമീപമാണ് ഈ രണ്ട് പ്രദേശങ്ങളും. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അതിനിടെ പാലക്കാട് കല്ലടിക്കോട് പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പറക്കല്ലടിയിലെ സ്വകാര്യ വ്യക്‌തിയുടെ റബ്ബർ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് പ്രായമുള്ള പുലിയാണ് ചത്തത്. വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി.

Most Read: രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE