നഷ്‌ടപരിഹാരം നൽകിയില്ല; വീടിനുമേൽ പതിച്ച ഫോറസ്‌റ്റ് ജീപ്പിനായെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ

By Staff Reporter, Malabar News
malappuram news
Ajwa Travels

മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്‌റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും ചേർന്ന് തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശന്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള ശ്രമമാണ് നാട്ടുകാർ ഉൾപ്പെട്ട് തടഞ്ഞത്. കുടുംബത്തിന് മതിയായ നഷ്‌ടപരിഹാരം നൽകാതെ വാഹനം എടുക്കാൻ സമ്മതിക്കില്ലന്ന നിലപാടിലാണ് ഇവർ.

ജൂൺ ഒൻപതിനാണ് നിയന്ത്രണം വിട്ട ഫോറസ്‌റ്റ് ജീപ്പ് വീടിന് മുകളിലേക്ക് മറിയുന്നത്. ആറ് വനപാലകർക്ക് പരിക്കേറ്റ അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായി തകരുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന് നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയെ വീട്ടുടമ സമീപിച്ചെങ്കിലും വാഹനം എടുക്കുന്ന സമയത്ത് തുക നൽകാമെന്നായിരുന്നു മറുപടി.

എന്നാൽ നഷ്‌ടപരിഹാരം നൽകാതെ വാഹനം ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോകാൻ വനപാലകർ വെള്ളിയാഴ്‌ച ആർത്തലക്കുന്നിലെത്തി. തുടർന്നാണ് നഷ്‌ടപരിഹാരം ലഭ്യമാക്കാതെ വാഹനം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കുടുംബവും, നാട്ടുകാരും അറിയിച്ചത്. ഇതോടെ വനപാലകർ തിരിച്ച് പോകുകയായിരുന്നു.

അതേസമയം പോലീസിന്റെ മധ്യസ്‌ഥതയിലുള്ള ചർച്ചകൾക്ക് ശേഷമാകും ഇനി തുടർ നടപടികൾ ഉണ്ടാവുക. വീട് വാസയോഗ്യമല്ലാതായ സാഹചര്യത്തിൽ മതിയായ നഷ്‌ടപരിഹാരം കിട്ടാതെ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് പ്രകാശനും കുടുംബവും.

Malabar News: ബസ് സർവീസില്ല; വനത്തിൽ ഒറ്റപ്പെട്ട് ചേകാടി നിവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE