വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി

By News Desk, Malabar News
Asaduddeen-owaisi
Ajwa Travels

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മൽസരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാകണമെന്നും ഒവൈസി കൂട്ടിച്ചേർത്തു.

തെലങ്കാന സന്ദർശനം നടത്തുന്ന രാഹുൽ താൻ വന്നിരിക്കുന്നത് ടിആർഎസ്‌, ബിജെപി, എഐഎംഐഎം എന്നിവർക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്‌താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുൽ ഗാന്ധി വയനാട്ടിൽ തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.

അതേസമയം, തെലങ്കാന സന്ദർശനം നടത്തുന്ന രാഹുൽ ഹൈദരാബാദിലെ ജയിലിൽ എത്തി അവിടെ കഴിയുന്ന എൻഎസ്‌യു നേതാക്കളെ കണ്ടു. ഒസ്‌മാനിയ സർവകലാശാലയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനാണ് എൻഎസ്‌യു പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Most Read: ഷവർമ ദുരന്തം വീണ്ടും; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികൾക്ക് വിഷബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE