കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. പുലർച്ചെ രണ്ടിനായിരുന്നു അപകടം. മംഗലാപുരത്തു നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്‌ടങ്ങൾ റോഡിൽ നിന്നും നീക്കി. കണ്ണൂരിൽ നിന്നുള്ള അഗ്‌നിശമന സേന, പഴയങ്ങാടി പോലീസ്, ഏഴോം പഞ്ചായത്ത് അധികൃതർ എന്നിവർ സ്‌ഥലത്തെത്തി.

Read also: കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE