മലപ്പുറം: വണ്ടൂരിൽ എപി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്‌റ്റർ. എംഎൽഎ ഓഫീസിന് മുന്നിലും വണ്ടൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നശിച്ചാലും അനിൽകുമാറിന് പ്രധാനം സ്വന്തം നേട്ടമാണെന്നാണ് വിമർശനം. മലപ്പുറത്തെ മതേതരത്വം തകർക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തുന്നുവെന്നും പോസ്‌റ്ററിൽ ആരോപണമുണ്ട്. ഡിസിസി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് എംഎൽഎക്കെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എംകെ രാഘവൻ എംപിക്കും ഡിസിസി പ്രസിഡണ്ട് പട്ടികയിലുള്ള കെ പ്രവീൺ കുമാറിനും എതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലും പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു എംകെ രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്‌ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്‌റ്റർ.
അതേസമയം, നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണമെന്ന് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നുവെന്ന് കെ സുധാകരന്‍ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ പ്രസ്‌ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്‌തമാക്കിയിരുന്നു.
Read also: ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല