മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും

By News Bureau, Malabar News
Ajwa Travels

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ് ഇവിടെ ആദ്യ റൗണ്ടില്‍ എതിരാളി. ഏഴാം സീഡായ സിന്ധു, ഇതുവരെയുള്ള അഞ്ച് മൽസരങ്ങളില്‍ അഞ്ചിലും തായ് താരത്തെ തോല്‍പ്പിച്ചിട്ടുണ്ട്.

സൈന നെഹ്‌വാവാളും മൽസരിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം കൂടിയായാണ് മലേഷ്യ ഓപ്പണ്‍ കണക്കാക്കുന്നത്. അടുത്ത മാസം 25 മുതല്‍ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

അതേസമയം പുരുഷ സിംഗിള്‍സില്‍ മികച്ച ഫോമിലുള്ള മലയാളി താരം എച്ച്എസ് പ്രണോയ്, മലേഷ്യയുടെ വെറ്ററന്‍ താരം ഡാരന്‍ ല്യൂവിനെ ആദ്യ റൗണ്ടില്‍ നേരിടും. ഇന്തോനേഷ്യ ഓപ്പണില്‍ പ്രണോയ് സെമിയില്‍ പ്രവേശിച്ചിരുന്നു.

ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും മലേഷ്യയില്‍ മൽസരിക്കുന്നില്ല. ബി സായി പ്രണീത്, പി കശ്യപ്, സമീര്‍ വര്‍മ്മ എന്നിവരും പുരുഷ വിഭാഗത്തില്‍ മൽസരിക്കുന്നുണ്ട്.

Most Read: കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE