തലശ്ശേരി: 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ സല്‍സബീല്‍ വീട്ടില്‍ യു.കെ. റിഷാബിനെ(26) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കൂടെയുണ്ടായിരുന്ന കെ.പി. സിയാദ് എന്നയാള്‍ ഓടിരക്ഷപ്പെട്ടു.
Read also: ഹെല്‍മെറ്റ് ഇല്ലെങ്കിൽ ആശുപത്രി സേവനം; വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എസ്. ഹരികൃഷ്‌ണന്റെ നേതൃത്വത്തില്‍ കോടിയേരി വയലില്‍ പീടികയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. റിഷാബിനെതിരെ കേസെടുത്തിട്ടുണ്ട്. തലശ്ശേരി കടല്‍പ്പാലം, പുതിയ ബസ് സ്‌റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിവരുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇവരെ പിടികൂടുന്നതിനായി ആഴ്‌ചകളായി എക്‌സൈസ് സംഘം തലശ്ശേരി മേഖലയില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു.