മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു

By Staff Reporter, Malabar News
suicide_malappuram
Ajwa Travels

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മാനസയുടെ മരണം വേദനിപ്പിച്ചെന്നും ആണ് കുറിപ്പിൽ പറയുന്നത്. വിനീഷിന് മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

അവിവാഹിതനായ വിനീഷ് നിർമാണ തൊഴിലാളിയായിരുന്നു. വിനീഷും മാതാവും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. ചങ്ങരംകുളം പോലീസ് സ്‌ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Malabar News: ഭര്‍ത്താവ് തീ കൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE