ടി.ആര്‍.പി. തട്ടിപ്പ്; അറസ്‌റ്റിലായാളുടെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലധികം രൂപ

By News Desk, Malabar News
Ajwa Travels

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോമാപ്പള്ളിറാവു മിസ്‌ത്രി എന്നയാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് ഒരു കോടിയിലധികം രൂപയാണ്.

നാല്- അഞ്ച് പേരുടെ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. മിസ്‌ത്രി മുഖേനയാണ് ചില പ്രത്യേക ചാനലുകള്‍ കാണുന്നതിന് പ്രതിഫലമായി വീട്ടുകാര്‍ക്ക് പണം വിതരണം ചെയ്‌തത്. നിലവില്‍ ഇയാളുടെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയുണ്ട്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപ പിടിച്ചെടുത്തിട്ട് ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇയാള്‍ക്ക് സ്‌ഥിരമായി ഒരു വരുമാനവും ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.

ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വിക്കെതിരെയും മറാത്തി ചാനലുകളായ ഫാക്‌ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്ക് എതിരെയുമാണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. മറാത്തി ചാനലുകളുടെ ഉടമകളെ അറസ്‌റ്റ് ചെയ്‌തിരുന്നു. വീടുകളില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകര്‍ ടി.ആര്‍.പിയില്‍ കൃത്രിമം നടത്തിയതെന്നും ഇവക്ക് അനധികൃത പരസ്യ ഫണ്ട് ലഭിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു.

Read Also: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ: പഠനങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE