കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി

By Syndicated , Malabar News
Mathura-krishna-janmabhoomi-idgah-mosque_Malabar News
Ajwa Travels

മഥുര: മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. മഥുര സിവില്‍ കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്‌ചയാണ് പള്ളി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്‌ജിദ്‌ ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന അവകാശവാദം. അതേസമയം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തി. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നു എന്നാണ് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് പറഞ്ഞത്. അയോധ്യയിലെ ബാബറി മസ്‌ജിദ്‌ പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിധി വന്നതിനു  പിന്നാലെയാണ് മഥുര കോടതിയുടെ ഈ നിര്‍ദ്ദേശം.

Read Also: വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE