കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാട്ടിൽ വഴി തെറ്റിയതാണെന്ന് കുട്ടി വ്യക്‌തമാക്കി.
കാട്ടിൽ നിന്ന് വീട്ടിലേക്ക് വെള്ളം വരുന്ന പൈപ്പ് ലൈൻ ശരിയാക്കാൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ വനത്തിലേക്ക് പോയതായിരുന്നു ലിജീഷ്. തുടർന്ന് രാത്രി ഏറെ വൈകിയിട്ടും ലിജീഷ് മടങ്ങി എത്തിയില്ല. ഇതേ തുടർന്ന് നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിക്ക് പരിക്കുകളോ, ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല.
Read also: ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു