പെൺകുട്ടികളെ കാണാതായ സംഭവം; പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

By Desk Reporter, Malabar News
Missing girls; Police arrested the suspect who escaped from the station
Ajwa Travels

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായതിന് ശേഷം പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിടികൂടി. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയെ ആണ് പോലീസ് പിടികൂടിയത്. ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു ഇയാൾ.

പ്രതികൾക്ക് വസ്‌ത്രം മാറാൻ പോലീസ് സമയം നൽകിയിരുന്നു. ഇതിനായി പുറത്തേക്ക് ഇറക്കുന്നതിനിടെ പുറകു വശം വഴി ഫെബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്‌റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8 വകുപ്പ്, ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 77 പ്രകാരമാണ് അറസ്‌റ്റ്.

ചിൽഡ്രൻസ് ഹോമിൽനിന്നും ബുധനാഴ്‌ച കാണാതായ ആറുപേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് കുട്ടികളുടെ മൊഴി. എന്നാൽ പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല.

പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായം ചെയ്‌തത് എന്നുമാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.

Most Read:  ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായമായി 30 കോടി അനുവദിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE