ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായമായി 30 കോടി അനുവദിച്ച് സർക്കാർ

By Staff Reporter, Malabar News
janakeeya-hotel-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. സർക്കാർ സഹായമായി തുക അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിൽ 1174 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്‌ഥാനത്ത് ഉടനീളം പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ മുഖേന ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നൽകി വരുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന് മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 2 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണ ശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് കടുത്തതോടെ വിൽപന കുറഞ്ഞിട്ടുണ്ട്. 20 രൂപയ്‌ക്ക് നൽകുന്ന ഉച്ചഭക്ഷണം, പണമില്ലാതെ വരുന്നവർക്ക് സൗജന്യമായും ലഭ്യമാക്കിയിരുന്നു.

Read Also: പെഗാസസ്‌; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE