മലപ്പുറം: കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കക്കോടി സ്വദേശി ശാശ്വതിന്റെ ഭാര്യ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26)യുടെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. തിരച്ചിലിനൊടുവിൽ മലപ്പുറം കോട്ടക്കടവ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആര്യ വീട് വിട്ട് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രിയായിട്ടും കാണാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.
ആര്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Most Read: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്കൂൾ പരിസരത്ത് നിരോധനാജ്ഞ