സ്‌ത്രീകൾക്ക് മാസംതോറും മോദി സർക്കാരിന്റെ 2000 രൂപ; പ്രചാരണത്തിൽ പ്രതികരിച്ച് പിഐബി

By Desk Reporter, Malabar News
Fake-News_2020-Nov-19
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ സ്‌ത്രീകൾക്കും മാസംതോറും നരേന്ദ്ര മോദി സർക്കാർ 2000 രൂപ വീതം നൽകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയോട് പ്രതികരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക‌്ട് ചെക്ക് വിഭാഗം (പിഐബി ഫാക്‌ട് ചെക്ക്). ഇത്തരത്തിൽ ഒരു പദ്ധതിയും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നും പിഐബി വ്യക്‌തമാക്കി.

“ഒരു യൂട്യൂബ് വീഡിയോയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മഹിളാ സമ്മാൻ യോജന പദ്ധതി പ്രകാരം എല്ലാ സ്‌ത്രീകൾക്കും മാസംതോറും 2000 രൂപ വീതം നൽകുന്നതായി അവകാശപ്പെടുന്നു. ഈ അവകാശവാദം വ്യാജമാണ്, ഇത്തരത്തിൽ ഒരു പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടില്ല”- പിഐബി ഫാക്‌ട് ചെക്ക് ട്വീറ്റ് ചെയ്‌തു.

സര്‍ക്കാരി അപ്ഡേറ്റ്‘ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്. രാജ്യത്തെ എല്ലാ സ്‌ത്രീകള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടെന്നു പറയുന്ന വീഡിയോയിൽ അപേക്ഷയിലെ ചെറിയ തെറ്റുപോലും അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. പണം നേരിട്ട് ബാങ്കിലേക്ക് എത്തുമെന്നാണ് വീഡിയോ അവകാശപ്പെടുന്നത്.

Also Read:  ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE