കൊച്ചി: പുരാവസ്‌തു തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്‌റ്റഡിയാണ് എറണാകുളം അഡീഷണല്‍ സിജെഎം കോടതി അനുവദിച്ചത്. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയ കോടതി മതിയായ ചികിൽസ ഉറപ്പു വരുത്തണമെന്നും ഉത്തരവിട്ടു. അഞ്ച് ദിവസത്തേക്കായിരുന്നു ക്രൈംബ്രാഞ്ച് മോന്‍സണെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്.
എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട് എന്നും തട്ടിപ്പിന്റെ വ്യാപ്‌തി അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും പ്രതിയെ കസ്‌റ്റഡിയില്‍ വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് ദിവസത്തേക്ക് കോടതി മോന്‍സണെ കസ്‌റ്റഡിയില്‍ വിടുകയായിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു കേസ് കോടതി പരിഗണിക്കാനിരുന്നത്. കോടതിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾക്ക് ഉയര്‍ന്ന രക്‌തസമ്മർദ്ദം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനില തൃപ്‌തികരമായ ശേഷം വൈകീട്ട് നാലുമണിയോടെയാണ് മോൻസണെ കോടതിയിൽ ഹാജരാക്കിയത്.
Read also: നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി