സര്‍വേകളില്‍ വിശ്വാസമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി

By News Desk, Malabar News
Mullappally-Ramachandran
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും സര്‍വേകളില്‍ വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ശക്‌തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സിപിഐഎം- ബിജെപി ധാരണ വീണ്ടും മുല്ലപ്പള്ളി ആവർത്തിച്ചു. സ്വര്‍ണക്കടത്തിലെ ദുരൂഹ മരണത്തില്‍ അമിത് ഷാ ഒളിച്ചു കളിക്കുന്നു. മരണത്തില്‍ സത്യം പറയാതെ അമിത് ഷായും പിണറായിയും ചോദ്യം ചോദിച്ച് കളിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കന്യാസ്‍ത്രീകള്‍ക്ക് എതിരായ ആക്രമണം ഹിന്ദുത്വ ഭീകരതയുടെ മുഖമാണ്. ആശങ്ക അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. യുപി സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ വിവാദത്തിന് പിന്നില്‍ വ്യക്‌തമായ ഗൂഢാലോചനയുണ്ട്. ഉള്ളറകള്‍ വ്യക്‌തമാക്കാന്‍ കൃത്യമായ അന്വേഷണം വേണം. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

National News: ‘പൈശാചിക സമ്പ്രദായം’; ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE