ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്നാട് ഒഴുക്കിവിടുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 141.85 അടിയാണ് ഇപ്പോൾ ജലനിരപ്പ്. നീരൊഴുക്ക് ഇനിയും ശക്തമായാൽ വീണ്ടും ഷട്ടറുകൾ തുറക്കും.
Read Also: നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു