പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന

By Trainee Reporter, Malabar News
nilambur murder
Ajwa Travels

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയതിനെ തുടർന്നാണ് റിട്ട.എസ്‌ഐ സുന്ദരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. എസ്ഐയുടെ വയനാട് കോളേരിയിലെ വീട്ടിലാണ് നിലമ്പൂർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വീട്ടിൽ നിന്ന് സുന്ദരൻ ഉപയോഗിച്ചിരുന്ന രണ്ട് ഡയറികൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഷൈബിനെ പലതവണ സുന്ദരൻ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോലിയിൽ നിന്ന് വിടുതൽ വാങ്ങി വിദേശ രാജ്യങ്ങളിലടക്കം ഷൈബിന് വേണ്ടി പ്രവർത്തിക്കുന്നതിനായി ഇയാൾ പോയിരുന്നു. ഇതിന് പിന്നാലെ സുന്ദരൻ ഒളിവിൽ പോയി. ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല.

Most Read: നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE