നാച്ച്വറൽ വോക്; ഓൺലൈൻ ഫോട്ടോഗ്രാഫി എക്‌സിബിഷൻ ആരംഭിച്ചു

By Desk Reporter, Malabar News
P Musthafa_ Nature Walk 2nd Edition _ Malabar News
സീനിയർ ഫോട്ടോഗ്രാഫർ പി മുസ്‌തഫ എക്‌സിബിഷൻ ഉൽഘാടനം ഓൺലൈനായി നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലയിലെ ഫോട്ടോഗ്രാഫി ക്ളബ് നേതൃത്വം കൊടുക്കുന്ന ‘നാച്ച്വറൽ വോക്’ ഫോട്ടോഗ്രാഫി എക്‌സിബിഷൻ രണ്ടാമത് എഡിഷൻ ഓൺലൈനിൽ ആരംഭിച്ചു. ഒന്നാമത് എഡിഷൻ 2019ൽ നടന്നിരുന്നു.

കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളതിനാലാണ് എക്‌സിബിഷൻ ഓൺലൈനിലേക്ക് മാറ്റാൻ നിർബന്ധിതരായത്. 34 ഫോട്ടോഗ്രാഫർമാരുടെ 68 ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം ആരംഭിച്ചിട്ടുള്ളത്. എക്‌സിബിഷനിൽ ഉൾപ്പെടുത്തിയ ഫോട്ടോകളിൽ താൽപര്യം ഉള്ളവർക്ക് അതാത് ഫോട്ടോഗ്രാഫർമാരെ, ഫോട്ടോയിൽ നൽകിയ മൊബൈൽ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്; ഭാരവാഹികൾ പറഞ്ഞു.

പ്രകൃതിയെ അറിയുക എന്ന സന്ദേശം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഓൺലൈൻ എക്‌സിബിഷൻ പൊതുജനങ്ങൾക്ക് ഈ ലിങ്കിൽ കാണാം. മലയാള മനോരമയുടെ മുൻ സിനിയർ ന്യൂസ് ഫേട്ടോഗ്രാഫർ ആയിരുന്ന പി മുസ്‌തഫയാണ് എക്‌സിബിഷൻ ഉൽഘാടനം നിർവഹിച്ചത്.

ഫോട്ടോഗ്രാഫി ക്ളബ് കോഡിനേറ്റർ ഉണ്ണി പാലത്തിങ്ങൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എകെപിഎ ജില്ലാ പ്രസിഡണ്ട് യൂസഫ് കാസിനോ, സെക്രട്ടറി റോഷിത് കെജി, ട്രഷറർ മസൂദ് മംഗലം, സംസ്‌ഥാന സെക്രട്ടറി ശശികുമാർ മങ്കട, സംസ്‌ഥാന നേച്ചർ ക്ളബ് കോഡിനേറ്റർ സജീവ് വസദിനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ പിആർഒ മുരളി ഐറിസ് നന്ദിയും പറഞ്ഞു.

Most Read: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കും; കായിക താരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE