സ്‌ത്രീ ശാക്‌തീകരണത്തിന് ‘നൈബർഹുഡ് മാർക്കറ്റുകൾ’; 400 പേർക്ക് തൊഴിൽ ലഭിക്കും

By Desk Reporter, Malabar News
neighbourhood-market
പുളിക്കൽ ഗ്രാമപഞ്ചായത്തിൽ സിഡിഎസ് അംഗങ്ങളുടെയും ഭരണസമിതിയുടെയും യോഗം പ്രസിഡണ്ട് കെകെ മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് പുളിക്കൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ‘നൈബർഹുഡ് മാർക്കറ്റുകൾ‘ സ്‌ഥാപിക്കാൻ തീരുമാനം. തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്‌ത്രീകൾക്ക് ഉൽപാദന, വിപണന രംഗത്ത് തൊഴിൽ ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ 400ഓളം സ്‌ത്രീകൾക്ക് തൊഴിൽ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

തനിമ, പരിശുദ്ധി, കേരളീയത എന്നീ തത്ത്വങ്ങളിൽ ഊന്നി നിർമിക്കുന്ന ശുദ്ധമായ ഉൽപന്നങ്ങളായിരിക്കും നൈബർഹുഡ് മാർക്കറ്റിൽ ലഭ്യമാക്കുകയെന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ കെകെ മുഹമ്മദ് പറഞ്ഞു. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികളുണ്ടാകും.

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ നൈബർഹുഡ് ഹോംഷോപ്പ് ആരംഭിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന ഉൽപന്നങ്ങൾ സ്‌ഥിരമായി വീടുകളിൽ എത്തിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനായോഗം പ്രസിഡണ്ട് കെകെ മുഹമ്മദ് ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ബേബി രജതി അധ്യക്ഷത വഹിച്ചു. ആയിഷാബി, സുഹറ ചേലാട്ട്, പി ഹിബത്തുള്ള, മേച്ചേരി സൽമാബി എന്നിവർ പ്രസംഗിച്ചു. പ്രസാദ് കൈതക്കൽ, കെ സതീശൻ എന്നിവർ പദ്ധതി വിശദീകരിച്ചു.

Malabar News:  നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE