പുതിയ ‘ബ്രേക്ക് ത്രൂ’; ബില്‍ ഗേറ്റ്‌സും അംബാനിയും കൈ കോര്‍ക്കുന്നു

By Staff Reporter, Malabar News
MALABARNEWS-BILL-MUKES
Bill Gates, Mukesh Ambani
Ajwa Travels

ന്യൂഡെല്‍ഹി: ആഗോള ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്രേക്ക് ത്രൂ എനര്‍ജി വെൻച്വഴ്‌സിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നു. ബ്രേക്ക് ത്രൂവിന്റെ നിലവിലുള്ള ആകെ ഫണ്ടിന്റെ 5.75 ശതമാനത്തോളം വരും നിക്ഷേപം എന്നാണ് സൂചനകള്‍.

എന്നാല്‍ ഒറ്റയടിക്ക് മുഴുവന്‍ നിക്ഷേപം നടത്തുകയല്ലെന്നും അടുത്ത പത്ത് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ പലപ്പോഴായി സംരംഭത്തില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചതെന്നും സൂചനകളുണ്ട്.

ബില്‍ ഗേറ്റ്‌സിന് പുറമേ ജെഫ് ബെസോസ്, മൈക്കിള്‍ ബ്‌ളൂമ്‌ബെര്‍ഗ്, ജാക്ക് മാ, മസയോഷി സണ്‍ തുടങ്ങിയ അതി സമ്പന്നരും, ആഗോള തലത്തിലുള്ള ബിസിനസ് വമ്പന്‍മാരും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ക്‌ളീന്‍ എനര്‍ജി കമ്പനികളിലും കാര്‍ഷിക സാങ്കേതിക വിദ്യയിലും പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബ്രേക്ക് ത്രൂവിന്റെ പ്രധാന അജണ്ട. ഇതിലൂടെ പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ശ്രമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ട് ഊര്‍ജ മേഖലയിലെ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിക്കാണ് വിനിയോഗിക്കുന്നത്. ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലയില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വളരെ അധികം ഗുണകരമാവും എന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ.

Read Also: ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE