ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റെയ്ൻ നിയമത്തിൽ മാറ്റം വരുന്നു

By News Desk, Malabar News
oman
Representational image
Ajwa Travels

മസ്‍കറ്റ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിയമത്തില്‍ അടുത്തയാഴ്‍ച മുതല്‍ മാറ്റം വരുന്നു. മാര്‍ച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാജ്യത്തെത്തുന്നവര്‍ ‘സഹാല’ പ്ളാറ്റ്‌ഫോം വഴി തന്നെ ഹോട്ടല്‍ ക്വാറന്റെയ്ൻ ബുക്ക് ചെയ്യണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

‘സഹാല’ പ്ളാറ്റ്‌ഫോമിലൂടെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ ബുക്ക് ചെയ്യാനായി യാത്രക്കാര്‍ https://covid19.emushrif.om എന്ന വെബ്‍സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. യാത്രക്കാര്‍ ഇത്തരത്തില്‍ ഹോട്ടല്‍ ക്വാറന്റെയ്ൻ ബുക്ക് ചെയ്‍തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അവരെ കൊണ്ടുവരുന്ന വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ക്വാറന്റെയ്ൻ സംബന്ധിച്ച് നിലവിലുള്ള മറ്റ് നിബന്ധനകൾ മാറ്റമില്ലാതെ തുടരും.

National News: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE