മസ്‌ക്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെക്കും. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം, സലാലയിലെ സിറ്റി ബസ് സർവീസുകളും ഷാന- മാസിറ റൂട്ടിലെ ഫെറി സർവീസുകളും ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ട്. മസ്‌ക്കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകളും എല്ലാ ഗവർണറേറ്റുകളിലും ഉള്ള ഇന്റർസിറ്റി സർവീസുകളും മുസന്ദം ഗവർണറേറ്റിലുള്ള എല്ലാ ഫെറി സർവീസുകളും പൂർണമായി നിർത്തിവെക്കും.
രാജ്യത്ത് വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കപ്പെടുന്ന മോശം കാലാവസ്‌ഥ സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് സർവീസുകൾ നിർത്തിവെക്കുന്നതെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്‌ഥാപനങ്ങൾക്ക് അവധി.
Also Read: പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ