അച്ചടക്ക ലംഘനം; ഒന്‍പത് ബിജെപി നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്

By Syndicated , Malabar News
action against kerala bjp leaders
Ajwa Travels

തൃശൂര്‍: ബിജെപി സംസ്‌ഥാന വക്‌താവ് ബി ഗോപാലകൃഷ്‌ണന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക്  പിന്നാലെ  നേതാക്കള്‍ക്കെതിരെ നടപടി. രണ്ട് പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പത് നേതാക്കളെയാണ് ബിജെപി പുറത്താക്കിയത്. തൃശൂര്‍ കോര്‍പറേഷനിലെ സിറ്റിംഗ്  സീറ്റായ കുട്ടംകുളങ്ങര ഡിവിഷനില്‍  ബി ഗോപാലകൃഷ്‌ണന്റെ   തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിയിലെ തമ്മിലടിയാണെന്ന്  ആരോപണമുണ്ടായിരുന്നു.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, മുന്‍ കൗണ്‍സിലര്‍ ലളിതാംബിക എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജെപി മേയര്‍ സ്‌ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ബി  ഗോപാലകൃഷ്‌ണന്‍ 191 വോട്ടിനാണ് കുട്ടംകുളങ്ങരയില്‍ തോറ്റത്. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി സുരേഷാണ് ഇവിടെ ജയിച്ചത്.

Read also: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE