കോവിഡ്; ഒമാനിൽ 24 മണിക്കൂറിനിടെ 812 പുതിയ കേസുകൾ, 13 മരണം

By Staff Reporter, Malabar News
oman_covid
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 812 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 207,109 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് മൂലം മരണപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞ എണ്ണം 2219 ആയതായി മന്ത്രാലയത്തിന്റെ വാർത്തകുറിപ്പിൽ പറയുന്നു.

നിലവിൽ ഒമാനിലെ വിവിധ ആശുപത്രികളിലായി 693 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 244 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 191,539 ആളുകളാണ് രാജ്യത്ത് ഇതുവരെ രോഗമുക്‌തി നേടിയത്.

Read Also: കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE