ഒമാൻ കോവിഡ്; ഇന്നും രണ്ടായിരത്തിലേറെ കേസുകൾ, 26 മരണം

By Staff Reporter, Malabar News
oman_covid
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2142 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 2,40,708 ആയി.

26 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 2591 പേര്‍ക്കാണ് കോവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. അതേസമയം 2,12,808 ആളുകൾ രാജ്യത്ത് ഇതുവരെ രോഗമുക്‌തി നേടിയിട്ടുണ്ട്. 88.4% ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്‌തി നിരക്ക്.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 181 കോവിഡ് രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവിൽ 1282 പേര്‍ വിവിധ ആശുപത്രികളില്‍ ചികിൽസയില്‍ കഴിയുന്നുണ്ട്. ഇവരിൽ 383 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE