സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക; 5 സാമ്പിളുകൾ നെഗറ്റീവ്

By Staff Reporter, Malabar News
Zika Virus-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.

തലസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് ഇപ്പോൾ സിക സ്‌ഥിരീകരിച്ചത്. ഈ ആശുപത്രിയില്‍ ചികിൽസ തേടിയ 73 വയസുകാരിയിലാണ് വൈറസ് സ്‌ഥിരീകരിച്ചത്.

അതേസമയം എന്‍ഐവി ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു.

ഇതിനിടെ സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉടൻ ആക്‌ഷൻ പ്ളാൻ തയ്യാറാക്കണമെന്നും കേന്ദ്രസംഘം നിർദ്ദേശിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്‌ഷൻ പ്ളാൻ തയ്യാറാക്കണമെന്നും എല്ലാ ആരോഗ്യ പ്രവർത്തകർക്കും സിക വൈറസ് പരിശോധന, ചികിൽസാ മാർഗരേഖ എന്നിവ നൽകണമെന്നുമാണ് നിർദ്ദേശം. കൂടാതെ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്നറിയിച്ച കേന്ദ്രസംഘം പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ സികയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Most Read: ‘124 എ’ വകുപ്പ് റദ്ദാക്കണം; ഹരജിയിൽ എജിയുടെ നിലപാട് തേടി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE